Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കോടതി വിധികളിൽ പുരുഷാധിപത്യ പരാമർശങ്ങൾ ഒഴിവാക്കണം'; നിർദ്ദേശം നൽകി സുപ്രിംകോടതി

'കോടതി വിധികളിൽ പുരുഷാധിപത്യ പരാമർശങ്ങൾ ഒഴിവാക്കണം'; നിർദ്ദേശം നൽകി സുപ്രിംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോടതി വിധികളിൽ പുരുഷാധിപത്യ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി സുപ്രികോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ പുനപ്പരിശോധിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 

ആൺകുട്ടിയുടെ കൊലപാതകം കുടുംബത്തിന് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന കോടതിയുടെ പരാമർശമാണ്, കോടതി വിധികളിൽ പുരുഷാധിപത്യ പരാമർശം ഒഴിവാക്കണമെന്ന നിർദ്ദേശത്തിന് ആധാരം- 'ഏക ആൺകുഞ്ഞിനെ കൊല്ലുന്നത്, മാതാപിതാക്കൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. കുടുംബ പരമ്പര മുന്നോട്ട് കൊണ്ടുപോകുമായിരുന്ന, വാർധക്യത്തിൽ മാതാപിതാക്കളെ സംരക്ഷിക്കുമായിരുന്ന ആൺകുഞ്ഞിനെ നഷ്ടമായത് അത്യന്തം വേദനാജനകമാണ്' എന്നാണ് സുപ്രിംകോടതിയുടെ ബെഞ്ച് നിരീക്ഷിച്ചത്.

ഒരു കുഞ്ഞിനെ കൊലപ്പെടുത്തി എന്നത് ഭയാനകമായ സാഹചര്യമാണെന്നും കുട്ടി ഏത് ലിംഗത്തിൽപ്പെട്ടതാണ് എന്നതല്ല വിഷയമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി- 'അത്തരമൊരു സാഹചര്യത്തിൽ കുഞ്ഞ് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നത് ഭരണഘടനാ കോടതിക്ക് പ്രശ്‌നമല്ല. കുഞ്ഞ് ആണായാലും പെണ്ണായാലും കൊലപാതകം ഭയാനകമാണ്. ആൺകുഞ്ഞിന് മാത്രമേ കുടുംബ പരമ്പര തുടരാനാകൂ അല്ലെങ്കിൽ വാർധക്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ കഴിയൂ എന്ന സങ്കൽപ്പം കോടതികൾ ഉയർത്തിപ്പിടിക്കരുത്. ഇത്തരം പരാമർശങ്ങൾ കോടതികൾ ഒഴിവാക്കണം'. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനു പുറമെ ജസ്റ്റിസുമാരായ ഹിമ കോലി, പി.എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP