Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബ്ദം ദേവതകൾക്ക് നിദ്രാഭംഗം ഉണ്ടാക്കും; പുരി ജന്നാഥ ക്ഷേത്രത്തിലെ എലി ശല്യം ഒഴിവാക്കുന്ന യന്ത്രം നീക്കി

ശബ്ദം ദേവതകൾക്ക് നിദ്രാഭംഗം ഉണ്ടാക്കും; പുരി ജന്നാഥ ക്ഷേത്രത്തിലെ എലി ശല്യം ഒഴിവാക്കുന്ന യന്ത്രം നീക്കി

സ്വന്തം ലേഖകൻ

ഭുവനേശ്വർ: പുരി ജന്നാഥ ക്ഷേത്രത്തിലെ എലി ശല്യം ഒഴിവാക്കുന്ന യന്ത്രം നീക്കി. യന്ത്രത്തിന്റെ ശബ്ദം ദേവതകൾക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന പുരോഹിതരുടെ എതിർപ്പിനെ തുടർന്നാണ് യന്ത്രം നീക്കിയത്. ക്ഷേത്രത്തിലെ എലികളെ തുരത്താൻ ഭൂരിപക്ഷാഭിപ്രായത്തോടെ ക്ഷേത്രഭാരവാഹികൾ യന്ത്രങ്ങൾ സ്ഥാപിക്കുകയായിരുന്നു. എന്നാൽ യന്ത്രങ്ങൾ സ്ഥാപിക്കുന്നതിൽ എതിർപ്പുമായി ക്ഷേത്രപുരോഹിതർ രംഗത്തെത്തി. യന്ത്രങ്ങളിൽ നിന്നുയരുന്ന ശബ്ദം ക്ഷേത്രത്തിലെ ദേവതമാർക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന കാരണത്താലാണ് പുരോഹിതർ യന്ത്രം സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്.

ക്ഷേത്രത്തിലെ ജഗന്നാഥൻ, ബലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളിൽ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങൾ എലികരണ്ടിരുന്നു. മരം കൊണ്ട് നിർമ്മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി കരണ്ട് നശിപ്പിക്കാനിടയുണ്ടെന്ന് പുരോഹിതന്മാർ ആശങ്ക ഉയർത്തിയിരുന്നു. ഇതിനേത്തുടർന്നാണ് ഒരു ഭക്തൻ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് വാങ്ങി നൽകിയത്.

ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ യന്ത്രം വെക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ തീരുമാനം. പക്ഷെ, വൈകാതെ പുരോഹിതർ പരാതിയുമായി രംഗത്തെത്തി. എലിയെ ഭയപ്പെടുത്തി ഓടിക്കുന്നതിന് യന്ത്രം പുറപ്പെടുവിക്കുന്ന മുരളൽ ശബ്ദംമൂലം ദേവതമാർക്ക് നിദ്രാഭംഗമുണ്ടാകുന്നു എന്നായിരുന്നു അവരുടെ ആരോപണം. തുടർന്ന് യന്ത്രം അവിടെനിന്ന് നീക്കംചെയ്യുകയായിരുന്നു.

യന്ത്രത്തിനു പകരം ശർക്കര ഉള്ളിൽവെച്ച കെണികൾ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികൾ. എലികളെ വിഷംവെച്ചോ മറ്റോ കൊല്ലരുതെന്ന നിലപാട് കാലങ്ങളായി തുടർന്നുവരുന്നതിനാൽ കെണിയിൽ കുടുങ്ങുന്ന എലികളെ ക്ഷേത്രത്തിന് പുറത്ത് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് ക്ഷേത്രഭാരവാഹി ജിതേന്ദ്ര സാഹു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP