Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഹുൽ ചോക്സിക്കെതിരെ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് പിൻവലിച്ച് ഇന്റർപോൾ; നടപടി ആന്റിഗ്വാ ഹൈക്കോടതിയിൽ ചോക്‌സി ഹർജി നൽകിയതിന് പിന്നാലെ

മെഹുൽ ചോക്സിക്കെതിരെ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് പിൻവലിച്ച് ഇന്റർപോൾ; നടപടി ആന്റിഗ്വാ ഹൈക്കോടതിയിൽ ചോക്‌സി ഹർജി നൽകിയതിന് പിന്നാലെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുൽ ചോക്സിക്കെതിരെ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് ഇന്റർപോൾ പിൻവലിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ തന്നെ തട്ടിക്കൊണ്ടുപോവാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ആന്റിഗ്വ ഹൈക്കോടതിയിൽ ചോക്‌സി ഹർജി നൽകിയതിന് പിന്നാലെയാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പിൻവലിച്ചത്.

കുറ്റവാളികളെ ഇന്ത്യയുമായി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതൽ മെഹുൽ ചോക്‌സിയുടെ താമസം. ഇൻവെസ്റ്റ്മെന്റ് പാസ്പോർട്ട് പ്രകാരം ചോക്‌സി ആന്റിഗ്വൻ പൗരത്വം നേടിയിരുന്നു. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത്.

2018-ൽ ഇന്ത്യ വിടുന്നതിനു മുമ്പുതന്നെ ഇന്റർപോൾ ചോക്സിക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് തന്റെ റെഡ് നോട്ടീസ് പുനഃപരിശോധിക്കാൻ ചോക്‌സി കഴിഞ്ഞ വർഷം ഇന്റർപോളിനെ സമീപിച്ചതായാണ് സൂചന. അതേസമയം, ഇന്റർപോളിന്റെ ലിസ്റ്റിൽ നിന്ന് ചോക്‌സിയുടെ പേര് നീക്കം ചെയ്യുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയതായാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP