Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈ വിമാനത്താവളത്തിൽ ഹെറോയിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ ഹെറോയിൻ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 70 കോടി രൂപ വിലമതിക്കുന്ന 9.97 കിലോഗ്രാം ഹെറോയിൻ പിടികൂടി. എത്യോപിയിൽ നി്ന്ന വന്ന യാത്രക്കാരനിൽ നിന്നാണ് ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റ്റിലിജൻസ് (ഡിആർഐ)കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഡിആർഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. നഗരത്തിലെ ഹോട്ടലിൽ വച്ച് ഒരാൾക്ക് കൈമാറാൻ വേണ്ടിയാണ് ഹെറോയിൻ കൊണ്ടുവന്നതെന്ന് പ്രതി വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ വച്ച് ഒരു നൈജീരിയൻ പൗരനെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP