Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാട്ടിറച്ചി നിരോധന നിയമം കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ

മാട്ടിറച്ചി നിരോധന നിയമം കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പോത്ത് ഒഴികെ മാടുകളെ അറുക്കുന്നതും മാസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ച 2015ലെ മാട്ടിറച്ചി നിരോധന നിയമം കർശനമായി നടപ്പാക്കാൻ മഹാരാഷ്ട്ര സർക്കാർ. 'ഗൗ സേവ ആയോഗ്' എന്ന പേരിൽ കമീഷന് രൂപം നൽകാനാണ് സർക്കാർ തീരുമാനം.

24 അംഗങ്ങളുള്ള കമീഷൻ സ്ഥാപിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ ഏക്‌നാഥ് ഷിൻഡെ മന്ത്രിസഭ അനുമതി നൽകുകയും 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. കമീഷനിലെ 14 പേർ വിവിധ സർക്കാർ വകുപ്പുകളിലെ കമീഷണർമാരും ശേഷിക്കുന്നത് പശുസംരക്ഷണവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനബന്ധമുള്ളവരുമായിരിക്കും. അധ്യക്ഷനെ സർക്കാർ തീരുമാനിക്കും.

2015ൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മാട്ടിറച്ചി നിരോധന നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു പുറമെ കന്നുകാലികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമീഷൻ നയങ്ങൾ നിർദേശിക്കും. നിരോധനത്തോടെ കന്നുകാലികൾ പെരുകുന്നതിനാലാണ് കമീഷൻ രൂപവത്കരിക്കുന്നതെന്ന് സർക്കാർ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP