Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപേക്ഷകർ കുറവായതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കാം. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സർവിസിന് വിളിച്ച ടെൻഡറിൽ സംസ്ഥാനത്തുനിന്ന് 13,300 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ മൊത്തം 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഓൺലൈൻ മുഖേന ലഭിച്ചത്. ഇവയുടെ സൂക്ഷ്മപരിശോധന നടക്കുകയാണ്. ഇത് പൂർത്തിയായതിന് ശേഷമായിരിക്കും അന്തിമ എണ്ണം ലഭ്യമാകുക.

70 വയസ്സ് വിഭാഗത്തിൽ 1462 പേരും മഹ്‌റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളിൽ) വിഭാഗത്തിൽ 2799 പേരും ജനറൽ വിഭാഗത്തിൽ 15,270 പേരും ഉണ്ട്. അപേക്ഷകരിൽ 11,951 പേർ കോഴിക്കോട് വിമാനത്താവളവും 4,124 പേർ കൊച്ചിയും 3,456 പേർ കണ്ണൂരുമാണ് യാത്രക്ക് തെരഞ്ഞെടുത്തത്.

കരിപ്പൂർ -8,300, കൊച്ചി -2,700, കണ്ണൂർ -2,300 പേർ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. മൂന്നു വർഷത്തിനുശേഷമാണ് ഇന്ത്യയിൽ നിന്ന് നിയന്ത്രണങ്ങൾ ലഘൂകരിച്ച് കൂടുതൽ പേർക്ക് സൗദി അറേബ്യ അനുമതി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP