Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടൻ ഹൈക്കമ്മീഷനു മുന്നിലെ ഇന്ത്യൻ പതാക താഴ്‌ത്തി ഖലിസ്ഥാൻ അനുകൂലികൾ; ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു കേന്ദ്രം: സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടി

ലണ്ടൻ ഹൈക്കമ്മീഷനു മുന്നിലെ ഇന്ത്യൻ പതാക താഴ്‌ത്തി ഖലിസ്ഥാൻ അനുകൂലികൾ; ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു കേന്ദ്രം: സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലണ്ടൻ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിലെ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കി. ഇന്നലെയാണ് സംഭവം. തുടർന്ന് ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചു. ഇന്നലെ രാത്രി ഡൽഹിയിൽ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ക്രിസ്റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തിയാണു വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. സുരക്ഷാ വീഴ്ചയിൽ വിശദീകരണം തേടിയ ഇന്ത്യ, ഈ അലംഭാവം സ്വീകാര്യമല്ലെന്നു വ്യക്തമാക്കി. എത്രയും വേഗം കുറ്റക്കാരെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.

ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യൻ പതാക താഴ്‌ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലണ്ടനിൽ നടന്നത് പ്രതിഷേധാർഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP