Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ സംഘർഷ സാധ്യത; ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി

ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ സംഘർഷ സാധ്യത; ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

അമൃത്സർ: പഞ്ചാബിലെ ഖാലിസ്ഥാൻ വാദിയായ വാരീസ് ദേ പഞ്ചാബ് നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ. പഞ്ചാബ് പൊലീസ് ജലന്ധറിന് സമീപത്തുവച്ചാണ് അമൃത്പാലിന് പിടികൂടിയത്. ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് പഞ്ചാബ് പൊലീസ് തുടക്കം കുറിച്ചത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു.

പൊലീസിനെ വെട്ടിച്ച് വിദഗ്ധമായി കടന്നുകളഞ്ഞ അമൃത്പാലിനെ പിടികൂടാൻ വൻ പൊലീസ് സംഘമാണ് അദ്ദേഹത്തെ പിന്തുടർന്നിരുന്നത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഞായറാഴ്ച വരെയാണ് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്.

അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അമൃത്പാലിന്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് നടപടികളിൽ ഇടപെടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.

അമൃത്പാൽ സിങ്ങിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പഞ്ചാബിൽ വൻ സംഘർഷമുണ്ടായിരുന്നു. അമൃത്പാൽ സിങ്ങിന്റെ അനുയായികൾ അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും വെല്ലുവിളിച്ച് നിരവധി തവണ അമൃത്പാൽ സിങ് രംഗത്തെത്തിയിരുന്നു.

അമൃത്പാൽ സിങ്ങിന്റെ വാഹനത്തെ പൊലീസ് പിന്തുടരുകയും ജലന്ധറിലെ ഷാഹ്കോട്ടിലെ മെഹത്പൂർ ഗ്രാമത്തിൽ വെച്ച് അദ്ദേഹത്തെ വളയുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇയാളുടെ സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ ഗ്രാമത്തിലെ എല്ലാ റോഡുകളും പൊലീസ് വളഞ്ഞു. ലവ്പ്രീത് സിങ്ങിനെ തട്ടിക്കൊണ്ടുപോയ തന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

പഞ്ചാബിൽ നിന്നുള്ള ഇന്ത്യൻ ഖാലിസ്ഥാനി വിഘടനവാദി പ്രവർത്തകനാണ് അമൃത്പാൽ സിങ്. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനാണ് മുപ്പതുകാരനായ അമൃത്പാൽ സിങ്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം അമൃത്പാൽ സിങ് ശ്രദ്ധേയനായി. സംഘടനയുടെ മുൻ നേതാവ് ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് അമൃത്പാൽ സിങ് സംഘടനയുടെ നേതാവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP