Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ ആർജെഡി ജെഎംഎം സഖ്യം

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ ആർജെഡി ജെഎംഎം സഖ്യം

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ ആർജെഡി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) കക്ഷികൾ സഖ്യത്തിൽ മൽസരിക്കാൻ തീരുമാനം. ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ജെഎംഎം നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി നടത്തിയ ചർച്ചയിലാണു ധാരണ.

റാഞ്ചിയിൽ ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിഹാറിൽ വിജയകരമായ മഹാസഖ്യം ഝാർഖണ്ഡിലേക്കു കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാർ ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപിക്കുകയെന്നതാണു ആർജെഡി ജെഎംഎം കക്ഷികളുടെ മുഖ്യലക്ഷ്യം.

ഝാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിൽ ഘടകകക്ഷിയാണ് ആർജെഡി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ ആർജെഡി സ്ഥാനാർത്ഥികളെ നിർത്തുന്നത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിലാണു ധാരണ. ബിഹാറിൽ ജെഎംഎമ്മും സ്ഥാനാർത്ഥികളെ നിർത്തില്ല. ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി മണ്ഡലങ്ങളിൽ ഇരുകക്ഷികൾക്കും നിർണായകമായ സ്വാധീനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP