Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെംഗളൂരു നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് പേർ മരിച്ചു; നാലു പേർക്ക് പരിക്ക്; അപകടമുണ്ടാക്കിയ കാറിൽ ബിജെപി എംഎൽഎയുടെ സ്റ്റിക്കർ

ബെംഗളൂരു നഗരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു രണ്ട് പേർ മരിച്ചു; നാലു പേർക്ക് പരിക്ക്; അപകടമുണ്ടാക്കിയ കാറിൽ ബിജെപി എംഎൽഎയുടെ സ്റ്റിക്കർ

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗൂളൂരുവിലെ നൃപതുംഗ റോഡിൽ നിയന്ത്രണംവിട്ട കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരായ രണ്ടുപേർ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം. ്. നിയന്ത്രണംവിട്ട കാറിടിച്ച് മറ്റുരണ്ട് കാറുകളും മൂന്ന് ബൈക്കുകളും തകർന്നു.

ബിജെപി. എംഎ‍ൽഎ. ഹർത്തലു ഹാലപ്പയുടെ സ്റ്റിക്കർ പതിച്ച കാറാണ് അപകടമുണ്ടാക്കിയത്. അതേസമയം, എംഎ‍ൽഎ.യുടെ സ്റ്റിക്കർ പതിച്ചിരുന്നെങ്കിലും കാറിന്റെ ഉടമ അദ്ദേഹമല്ലെന്ന് പൊലീസ് അറിയിച്ചു. കാറോടിച്ചിരുന്ന മോഹൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സിഗ്‌നലിൽ ബ്രേക്കിന് പകരം ആക്സിലറേറ്റർ ചവിട്ടിപ്പോയെന്നും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നുമാണ് ഡ്രൈവറുടെ മൊഴി.

എംഎ‍ൽഎ.യുടെ മകൾ സുസ്മിത ഹാലപ്പയുടെ ഭർതൃപിതാവ് രാമു സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും പൊലീസ് പറഞ്ഞു. വനംവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനാണ് രാമു. മെഡിക്കൽ വിദ്യാർത്ഥിനിയും ഡോക്ടറുമായ സുസ്മിതയെ ആശുപത്രിയിൽനിന്ന് വിളിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലുണ്ടായിരുന്ന മറ്റുവാഹനങ്ങൾക്ക് നേരേ പാഞ്ഞുകയറുകയായിരുന്നു.

ഇരുചക്രവാഹന യാത്രക്കാരായ മജീദ് ഖാൻ, അയ്യപ്പ എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ച ഒരാൾ റോഡിൽ കിടക്കുന്നതും മറ്റൊരാൾ ചോരയൊലിച്ച് കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP