Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അദാനി ഗ്രൂപ്പിനെതിരായ വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

അദാനി ഗ്രൂപ്പിനെതിരായ വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

സ്വന്തം ലേഖകൻ

അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബിക്ക് മുമ്പിൽ ഇത്തരം റിപ്പോർട്ടുകൾ ഫയൽ ചെയ്ത്, ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്ത പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം. അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾക്കെതിരെയുള്ള വാർത്തകൾ വിലക്കണമെന്നാണ് ആവശ്യം. വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയില്ലെങ്കിൽ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നും ഇത് പണം കൊണ്ട് നികത്താൻ കഴിയാത്തതാവുമെന്നും ഹർജിക്കാരൻ പറയുന്നു.

ഹിൻഡൻബെർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സണിനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ്മ നൽകിയ ഹർജിയുടെ അനുബന്ധമായാണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ആൻഡേഴ്സൺ ഉൾപ്പെടെ ആരും അദാനിക്കെതിരായി സെബിക്ക് മുന്നിൽ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, മാധ്യമങ്ങൾ നൽകുന്ന അമിതപ്രധാന്യം കണക്കിലെടുത്ത് ഷോർട്ട് സെല്ലർമാർ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ മാധ്യമങ്ങൾ വഴി ഉന്നയിക്കുകയാണ്. ഇത് ഇന്ത്യൻ വിപണിയെ മോശമായി ബാധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

'മാധ്യമങ്ങൾ നൽകിയ അമിതപ്രധാന്യം ഇന്ത്യൻ ഓഹരി വിപണിയെ 50%ത്തിലേറെ തകർച്ചയിലേക്ക് നയിച്ചു. മാധ്യമങ്ങളിലെ തുടർച്ചയായ ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരിൽ പരിഭ്രാന്തിയുണ്ടാക്കുന്നു. ഇതേത്തുടർന്ന് നിക്ഷേപകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്നു. സാധാരണ നിക്ഷേപകർ കശാപ്പ് ചെയ്യപ്പെടുകയാണ്. നീതി കണക്കിലെടുത്ത് ഇത് അവസാനിപ്പിക്കണം. ഇത്തരം ആരോപണങ്ങൾ ആപത്കരമാണെന്നും അവ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങളെ ഒരിക്കലും അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP