Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറുരൂപ നോട്ട് ചുണ്ടുകളിൽ ഉരസി ശല്യം ചെയ്തു; 16കാരിയുടെ പരാതിയിൽ യുവാവിന് ഒരുവർഷം കഠിനതടവ്; ഇര കേസിലെ ശക്തമായ സാക്ഷിയെന്ന് കോടതി

നൂറുരൂപ നോട്ട് ചുണ്ടുകളിൽ ഉരസി ശല്യം ചെയ്തു; 16കാരിയുടെ പരാതിയിൽ യുവാവിന് ഒരുവർഷം കഠിനതടവ്; ഇര കേസിലെ ശക്തമായ സാക്ഷിയെന്ന് കോടതി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നൂറുരൂപ നോട്ട് കൊണ്ട് പെൺകുട്ടിയുടെ ചുണ്ടുകളിൽ ഉരസി ശല്യം ചെയ്യുകയും മോശമായരീതിയിൽ സംസാരിക്കുകയും ചെയ്തെന്ന കേസിൽ യുവാവിന് ഒരുവർഷം കഠിനതടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് 16-കാരിക്ക് നേരേയുണ്ടായ അതിക്രമത്തിൽ 32-കാരനെതിരെ ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ വിശദമായ മൊഴിയും ആറ് സാക്ഷികളെയുമാണ് വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഹാജരാക്കിയത്.

2017 ജൂലായ് 13-നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 8.30-ഓടെ ബന്ധുവിനൊപ്പം മാർക്കറ്റിലെത്തിയ 16-കാരിയെ യുവാവ് ശല്യംചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടി യുവാവിനെ ദേഷ്യത്തോടെ നോക്കി. ഇതിനുപിന്നാലെയാണ് നൂറുരൂപയുടെ നോട്ട് പെൺകുട്ടിയുടെ ചുണ്ടുകളിൽ ഉരസിക്കൊണ്ട് യുവാവ് മോശമായരീതിയിൽ സംസാരിച്ചത്. 'എനിക്ക് നിന്നെ ഇഷ്ടമാണെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരമൊരു ഭാവത്തിൽ പെരുമാറുന്നത്' എന്നുമായിരുന്നു യുവാവിന്റെ ചോദ്യം.

ഇതോടെ പെൺകുട്ടി ബഹളം വെച്ചെങ്കിലും ആരും വിഷയത്തിൽ ഇടപെട്ടില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയ പെൺകുട്ടി അമ്മയെ വിവരമറിയിച്ചു. പിറ്റേദിവസം പെൺകുട്ടിയും അമ്മയും പ്രതിയുടെ വീട്ടിലെത്തി കാര്യം തിരക്കിയെങ്കിലും ഇരുവരെയും യുവാവ് അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയും അമ്മയും പൊലീസിൽ പരാതി നൽകിയത്.

നോട്ടുകൊണ്ട് ചുണ്ടുകളിൽ ഉരസിയ യുവാവ് കോളേജിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ശല്യം ചെയ്തിരുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 2018 ഏപ്രിലിൽ ജാമ്യം ലഭിച്ച പ്രതി ജയിലിൽനിന്ന് പുറത്തിറങ്ങിയെങ്കിലും മറ്റൊരു കേസിൽ വീണ്ടും പിടിയിലായിരുന്നു.

അതേസമയം, പ്രോസിക്യൂഷൻ സ്വതന്ത്ര സാക്ഷികളെ ഹാജരാക്കാത്തത് പ്രതിഭാഗം ചോദ്യംചെയ്തെങ്കിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ഇരയുടെ സാക്ഷിമൊഴി മാത്രം മതിയെന്നായിരുന്നു കോടതിയുടെ മറുപടി. ഇര കേസിലെ ശക്തമായ സാക്ഷിയാണെന്നും കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP