Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൽബുറഗിയിലെ മാർക്കറ്റിൽ കത്തിവീശി ഭീഷണി മുഴക്കി യുവാവ്; അക്രമിയെ വെടിവെച്ചുവീഴ്‌ത്തി പൊലീസ്

കൽബുറഗിയിലെ മാർക്കറ്റിൽ കത്തിവീശി ഭീഷണി മുഴക്കി യുവാവ്; അക്രമിയെ വെടിവെച്ചുവീഴ്‌ത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിലെ കൽബുറഗിയിൽ തിരക്കേറിയ വ്യാപാരകേന്ദ്രത്തിൽ കത്തിയുമായി ഭീഷണി മുഴക്കി ആശങ്ക സൃഷ്ടിച്ച യുവാവിനെ വെടിവെച്ചുവീഴ്‌ത്തി പൊലീസ്. കൽബുറഗിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

കാലിൽ വെടിയേറ്റതിനെത്തുടർന്ന് നിലത്തുവീണ അക്രമിയെ പൊലീസുകാർ ലാത്തിയുപയോഗിച്ച് തല്ലുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കൽബുറഗി സൂപ്പർമാർക്കറ്റിന്റെ മധ്യത്തിൽ കത്തിയുമായി നിൽക്കുന്ന ആളെ പൊലീസുകാർ വളഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മാർക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്ന യുവാവിനോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പൊലീസിനുനേരെ ഇയാൾ കത്തിവീശി. തുടർന്നാണ് പൊലീസുദ്യോഗസ്ഥൻ ഇയാളുടെ കാലിലേക്ക് വെടിവെച്ചത്.

വെടിയേറ്റ് ഇയാൾ താഴെ വീഴുന്നതും പൊലീസുകാർ ഇയാൾക്ക് ചുറ്റും ഓടിക്കൂടുന്നതും മർദിക്കുന്നതും ചവിട്ടുന്നതും വീഡിയോയിലുണ്ട്. ഉന്നത ഉദ്യോഗസ്ഥൻ പൊലീസുകാരോട് നീങ്ങിനിൽക്കാൻ നിർദേശിക്കുന്നതും കാണാം.

സ്വയരക്ഷ മുൻനിർത്തിയും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തുമാണ് വെടിവെച്ചതെന്ന് കൽബുറഗി സിറ്റി പൊലീസ് കമ്മിഷണർ ചേതൻ ആർ. പ്രതികരിച്ചു. ജാഫർ എന്ന പ്രതിയെ ചികിത്സാർഥം ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP