Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിർഭും സ്ഫോടന കേസിൽ മുഖ്യപ്രതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ബിർഭും സ്ഫോടന കേസിൽ മുഖ്യപ്രതിയുൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ മാർഗം ഗ്രാമത്തിലെ സ്ഫോടനത്തിൽ മുഖ്യപ്രതി അടക്കം ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായ എല്ലാ പ്രതികളെയും മാർഗം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് സ്ഫോടനം നടക്കുന്നത്. മരിച്ചവർ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിന്റെ അടുത്ത അനുയായികളായിരുന്നു.

സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാൾ ഗവർണർ ഐപിഎസ് ഓഫീസർ നാഗേന്ദ്ര ത്രിപാഠിയെ സ്ഥലം മാറ്റാൻ ഉത്തരവിടുകയും ഐപിഎസ് ഓഫീസർ ഭാസ്‌കർ മുഖർജിയെ പ്രദേശത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരാണ് സ്‌ഫോടനം നടത്തിയതെന്ന് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു.

ആക്രമണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. അതേസമയം, ബിർഭൂമിലെ മരണവും സ്‌ഫോടനവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അംഗീകരിച്ചിട്ടില്ല. ടിഎംസി പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ ലാൽതു സെയ്ഖ് ഉൾപ്പെടെ സ്‌ഫോടനത്തിൽ മരണപ്പെട്ടിരുന്നു. ലാൽതു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെടുന്നത്.

പരിക്കേറ്റ മറ്റൊരു ടിഎംസി പ്രവർത്തകൻ ന്യൂട്ടൺ സെയ്ഖ് സംഭവസ്ഥലത്ത് നിന്ന് രാംപൂർഹട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മരിച്ച ടിഎംസി പ്രവർത്തകന്റെ അനന്തരവന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ആറ് പ്രതികളിൽ സുസാവുദ്ദീൻ സെഖും അദ്ദേഹത്തിന്റെ രണ്ട് മക്കളായ ലക്കിയും രാജയും ഉൾപ്പെടുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സ്‌ഫോടനത്തെക്കുറിച്ച് നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ബിർഭും ജില്ലാ ബിജെപി അധ്യക്ഷ ധ്രുബ സാഹ ആവശ്യപ്പെട്ടു. നീതിയുക്തമായ അന്വേഷണം നടക്കണം, സംസ്ഥാന പൊലീസിന് ഇത് സാധ്യമല്ലെന്നും ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തിയാൽ മാത്രമേ സത്യം പുറത്തുവരൂ എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP