Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്‌തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി

കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്‌തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി

മറുനാടൻ മലയാളി ബ്യൂറോ

മധ്യപ്രദേശ്: കാമുകന്റെ വിവാഹം കഴിച്ചതിൽ മനംനൊന്ത് അമിത അളവിൽ അനസ്‌തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി. പൂജാ ഗഞ്ചൻ(27) എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

യുവതി വീട്ടിൽ വച്ച് അമിതമായി അനസ്‌തേഷ്യ മരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്ന് എയ്റോഡ്രോം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു. ആശുപത്രിയിലെ സഹപ്രവർത്തകനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാൽ വേറൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി ആത്മഹത്യാകുറിപ്പിൽ പറയുന്നു.

കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ മുൻ കാമുകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP