Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ റാത്വയിൽ തൃണമൂൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. റാത്വ ഹൈ മദ്രസ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ബോംബ് സ്ഫോടനങ്ങളും വെടിവെയ്‌പ്പും നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ പരിക്കേറ്റ മൂന്ന് പേരെ മാൾഡ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇരുമ്പ് കമ്പികളും മുളവടികളുമാണ് കലാപകാരികൾ അക്രമത്തിനായി ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ നിരവധി വാഹനങ്ങൾ തകർക്കപ്പെട്ടതായും വീടുകൾ അക്രമിക്കപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP