Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല; 22-ാം നിയമ കമ്മീഷൻ വിഷയം പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ തീരുമാനം  എടുത്തിട്ടില്ല; 22-ാം നിയമ കമ്മീഷൻ വിഷയം പരിഗണനയ്ക്ക് എടുത്തേക്കാമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. വ്യാഴാഴ്ച രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മീഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ 22-ാം നിയമ കമ്മീഷൻ പരിഗണനയ്ക്ക് എടുത്തേക്കാം. അതിനാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് ശുപാർശ നൽകാൻ 21-ാമത് നിയമ കമ്മീഷനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP