Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിന് പുറത്തിറങ്ങിയ ആദിവാസി വയോധിക കടുവയുടെ ആക്രമണത്തിൽ മരിച്ചു

വീടിന് പുറത്തിറങ്ങിയ ആദിവാസി വയോധിക കടുവയുടെ ആക്രമണത്തിൽ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഗൂഡല്ലൂർ: വീടിന് പുറത്തിറങ്ങിയ ആദിവാസി വയോധിക കടുവയുടെ ആക്രമണത്തിൽ മരിച്ചു. മുതുമല കടുവ സങ്കേതം തെപ്പക്കാട് ആന ക്യാമ്പിലെ ആദിവാസി ക്യാമ്പിൽപെട്ട മാരിയെയാണ് (63) കടുവ കൊന്നനിലയിൽ വീടിനുസമീപം കുറച്ച് അകലെയായി കാട്ടിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഇവരെ കാണാതായിരുന്നു. ബുധനാഴ്ച രാവിലെ കാട്ടിൽ പോയ ആദിവാസികളിൽ ഒരാളാണ് മാരിയുടെ മൃതദേഹം കണ്ട് ബന്ധുക്കൾക്കും വനപാലകർക്കും വിവരം നൽകിയത്. കടുവ പിടികൂടി വലിച്ചുകൊണ്ടുപോയി കൊന്നതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.

ശരീരത്തിന്റെ പലഭാഗവും കടുവ കടിച്ചെടുത്ത നിലയിലാണ്. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെതുടർന്ന് കടുവയെ പിടികൂടണമെന്ന ആവശ്യവുമായി ആദിവാസികൾ തെപ്പക്കാട് ജങ്ഷനിൽ ഗൂഡല്ലൂർ-തുറപ്പള്ളി-മൈസൂരു ദേശീയപാത ഉപരോധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP