Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

ത്രിപുരയിൽ സിപിഎം വിട്ട് ബിജെപിയുടെ സ്ഥാനാർത്ഥിയാക്കി; മുബാഷർ അലിയെ അയോഗ്യനാക്കണമെന്ന് പരാതി; ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി

ത്രിപുരയിൽ സിപിഎം വിട്ട് ബിജെപിയുടെ സ്ഥാനാർത്ഥിയാക്കി; മുബാഷർ അലിയെ അയോഗ്യനാക്കണമെന്ന് പരാതി; ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: കഴിഞ്ഞ ദിവസം സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവും ത്രിപുര എംഎ‍ൽഎയുമായ മുബാഷർ അലിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നൽകിയ പരാതി തള്ളി. ഉനകോട്ടി ജില്ലയിലെ കൈലാഷഹർ അസംബ്ലി മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മുബാഷർ അലി പത്രിക നൽകിയിരുന്നു.

സിപിഎമ്മിൽനിന്നും നിയമസഭയിൽനിന്നും രാജിവെച്ചിട്ടില്ലാത്തതിനാൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹർ നിയമസഭ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എന്നാൽ, അലിയുടെ പത്രിക നടപടിക്രമങ്ങൾ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫിസർ പ്രദീപ് സർക്കാർ പരാതി തള്ളുകയായിരുന്നു.

2018 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹയെ പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാർത്ഥിയായ അലി വിജയിച്ചത്. ഫെബ്രുവരി 16നാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലപ്രഖ്യാപനം നടക്കും.

ഭരണകക്ഷിയായ ബിജെപിയെ തോൽപിക്കാൻ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സീറ്റ് വീതംവെപ്പിൽ മുബാഷർ അലിയുടെ മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്തിരുന്നു. കോൺഗ്രസിലെ ബിരജിത് സിൻഹയാണ് ഇവിടെ മത്സരിക്കുക. സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ മുബാഷർ ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP