Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വ കക്ഷി യോഗം: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വ കക്ഷി യോഗം: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രം ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 6 വരെ 2 ഘട്ടമായി നടക്കുന്ന സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാകും. രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും.

ബജറ്റിനു മുന്നോടിയായി കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആധ്യക്ഷ്യം വഹിച്ചു. ബുധനാഴ്ചയാണ് ബജറ്റ് അവതരണം. ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന സമ്മേളനത്തിൽ നന്ദിപ്രമേയ ചർച്ച, ബജറ്റ് ചർച്ചകളുടെ തുടക്കം എന്നിവയുണ്ടാകും. മാർച്ച് 13ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ഉപധനാഭ്യർഥനകളും ബജറ്റും ചർച്ച ചെയ്ത് അംഗീകരിക്കും.

2024 തിരഞ്ഞെടുപ്പിനു മുൻപുള്ള സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. എല്ലാ മന്ത്രിമാരുടെയും യോഗം ഇക്കൊല്ലം ആദ്യമാണ്. രാവിലെ തുടങ്ങിയ യോഗം വൈകുന്നേരത്തോടെ അവസാനിച്ചു. സർക്കാരിന്റെ വിവിധ പദ്ധതികളുടെയും നയങ്ങളുടെയും അവലോകനവും നടന്നു. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ളവർ പ്രസന്റേഷൻ നടത്തി.

60% കുടുംബങ്ങളുടെ വരുമാനം കുറയും
രാജ്യത്തെ 60% കുടുംബങ്ങളും വരുമാനത്തിൽ 25 ശതമാനത്തോളം കുറവുണ്ടാകുമെന്നു കരുതുന്നതായി സർവേ. കേന്ദ്രബജറ്റിൽ ഇവർ ആശ്വാസനടപടികളും പ്രതീക്ഷിക്കുന്നതായി ലോക്കൽസർക്കിൾസ് എന്ന പ്ലാറ്റ്‌ഫോം 309 ജില്ലകളിലായി നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. അടുത്ത 6 മുതൽ 12 മാസത്തിനിടെ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുമെന്നാണ് 52% പേരുടെയും വിലയിരുത്തൽ. 309 ജില്ലകളിൽ നിന്ന് 37,000 പേരാണ് സർവേയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP