Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുൽവാമയിൽ ധീരജവാന്മാർക്ക് ആദരമർപ്പിച്ച് രാഹുൽ; ഭാരത് ജോഡോയിൽ മെഹബൂബ മുഫ്തിയും

പുൽവാമയിൽ ധീരജവാന്മാർക്ക് ആദരമർപ്പിച്ച് രാഹുൽ; ഭാരത് ജോഡോയിൽ മെഹബൂബ മുഫ്തിയും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു കശ്മീരിൽ പര്യാടനം നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിൽ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും പങ്കു ചേർന്നു. ശനിയാഴ്ച അവാന്തിപ്പോരയിലാണ് മെഹബൂബ രാഹുലിനൊപ്പം ചേർന്ന് നടന്നത്.

കഴിഞ്ഞ ദിവസം മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ളയും ഭാരത് ജോഡോയിൽ പങ്കാളിയായിരുന്നു. 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാന്മാർക്ക് ആദരമർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി ശനിയാഴ്ച പുഷ്പാർച്ചന നടത്തി.

ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബോംബ് സ്ഫോടനം നടന്ന സ്ഥലത്തെത്തിയാണ് രാഹുൽ സൈനികർക്ക് ആദരമർപ്പിച്ചത്. സുരക്ഷാ വീഴ്ചയുടെ പേരിൽ ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ച ജമ്മു കശ്മീരിലെ അവാന്തിപ്പോരയിൽ നിന്നാണ് പുനരാരംഭിച്ചത്.

ശ്രീനഗറിലെ പാന്ത ചൗക്കിലേക്ക് പോകുന്നതിന് മുമ്പ് യാത്ര പാംപോറിലെ ബിർള ഓപ്പൺ മൈൻഡ്സ് ഇന്റർനാഷണൽ സ്‌കൂളിന് സമീപം ഇന്നത്തെ പര്യാടനം അവസാനിപ്പിക്കും. അവാന്തിപ്പോരയിൽ യാത്രയിൽ പ്രിയങ്ക ഗാന്ധിയും പങ്കുചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP