Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202302Saturday

കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ലയിക്കുന്നെന്ന് പാർട്ടി വെബ്സൈറ്റ്; ഹാക്ക് ചെയ്യപ്പെട്ടതെന്ന് പാർട്ടി നേതൃത്വം

കമൽഹാസന്റെ മക്കൾ നീതി മയ്യം കോൺഗ്രസുമായി ലയിക്കുന്നെന്ന് പാർട്ടി വെബ്സൈറ്റ്; ഹാക്ക് ചെയ്യപ്പെട്ടതെന്ന് പാർട്ടി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി മക്കൾ നീതിമയ്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന് പരാതി. ട്വിറ്ററിലൂടെ പാർട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോൺഗ്രസുമായി പാർട്ടി ലയിക്കാൻ പോകുന്നു എന്ന വാർത്ത വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. '

2024 ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതിമയ്യത്തിന്റെ വൻ പ്രഖ്യാപനം' എന്ന തലക്കെട്ടോടെയാണ് വെബ്സൈറ്റിൽ പത്രക്കുറിപ്പ് പുറത്ത് വന്നത്. ഈ മാസം അവസാനത്തോടെ ഔദ്യോഗിക ലയനം ഉണ്ടാവുമെന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്. കോൺഗ്രസുമായി ഇങ്ങനെ ഒരു ലയനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും വാർത്ത വ്യാജമാണെന്നും പാർട്ടി വക്താവ് മുരളി അബ്ബാസ് പറഞ്ഞു.

ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്ന ദുഷ്ട ശക്തികൾ മക്കൾ നീതിമയ്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നു എന്ന് പാർട്ടി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. പാർട്ടി വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തന രഹിതമാണ്.

അതേ സമയം ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയപ്പോൾ കമൽഹാസൻ രാഹുലിനൊപ്പം യാത്രയിൽ അണിചേർന്നിരുന്നു. ഭാരത് ജോഡോ യാത്ര രാഷ്ട്രീയത്തിന് അതീതമായ യാത്രയാണ് എന്നാണ് കമൽ ഹാസൻ അന്ന് പ്രതികരിച്ചത്. ഇറോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മക്കൾ നീതിമയ്യം നിരുപാധിക പിന്തുണയും നൽകിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP