Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൽക്കരി ഖനിയിൽ ഇരുമ്പു മോഷ്ടിക്കാൻ കയറിയ നാലുപേർ ശ്വാസംമുട്ടി മരിച്ചു

കൽക്കരി ഖനിയിൽ ഇരുമ്പു മോഷ്ടിക്കാൻ കയറിയ നാലുപേർ ശ്വാസംമുട്ടി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: കൽക്കരി ഖനിയിൽ ഇരുമ്പു മോഷ്ടിക്കാൻ കയറിയ നാലുപേർ ശ്വാസംമുട്ടി മരിച്ചു. മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലെ ധൻപുരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽരിയിലെ അടച്ചിട്ട ഖനിയിൽ നിന്നാണ് സംഘം ഇരുമ്പു മോഷിടിക്കാൻ ശ്രമിച്ചത്.

അഞ്ചുപേരടങ്ങുന്ന സംഘത്തിൽ ഒരാൾ ഖനിക്ക് പുറത്ത് കാവൽ നിൽക്കുകയും നാലുപേർ ഖനിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും നാലുപേരും തിരിച്ചെത്താത്തതിനെ തുടർന്ന് അഞ്ചാമൻ ഭയന്ന് ഓടി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിച്ചു.

ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഖനിക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP