Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങും മകനും ബിജെപി വിട്ടു; ഭാരത് രാഷ്ട്ര സമിതിയിൽ ചേരുമെന്ന് റിപ്പോർട്ട്

ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങും മകനും ബിജെപി വിട്ടു; ഭാരത് രാഷ്ട്ര സമിതിയിൽ ചേരുമെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡിഷ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗിരിധർ ഗമാങും മകൻ ശിശിറും ബിജെപി വിട്ടു. പാർട്ടി നാണംകെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് രാജി. ഇരുവരും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽ ചേരുമെന്നാണ് സൂചന. അപമാനിക്കുന്നത് സഹിക്കാമെന്നും നാണംകെടുത്തുന്നത് ഉൾക്കൊള്ളാനാകില്ലെന്നും ഗമാങ് വ്യക്തമാക്കി.

പാർട്ടിയിലോ ലോക്‌സഭയിൽ ഒമ്പതു പ്രാവശ്യം പ്രതിനിധാനംചെയ്ത കോരപുട്ട് മണ്ഡലത്തിലോ പ്രാധാന്യം നൽകിയില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡക്കു നൽകിയ രാജിക്കത്തിൽ വ്യക്തമാക്കി. ഞായറാഴ്ച നടന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിൽനിന്ന് ഗിരിധർ ഗമാങ്ങും മകനും വിട്ടുനിന്നിരുന്നു.

അടുത്തിടെ ഇരുവരും കെ. ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. ബി.ആർ.എസിന്റെ സംസ്ഥാന പ്രസിഡന്റായി ഗിരിധർ ഗമാങ് നിയമിക്കപ്പെടുമെന്ന സൂചനയുണ്ട്. കോൺഗ്രസ് വിട്ട് 2015ലാണ് ഗമാങ് ബിജെപിയിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP