Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

കേരളത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആംആദ്മി പാർട്ടി

കേരളത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആംആദ്മി പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളാ ഘടകത്തിനു പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാർട്ടി. എഎപി ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക് വാർത്താക്കുറിപ്പിലൂടെയാണ് മുഴുവൻ ഭാരവാഹികളേയും പിരിച്ചുവിട്ടതായി അറിയിച്ചത്. തെതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് വിശദീകരണം.

ബൂത്ത് തലം മുതൽ കേഡർ സംവിധാനം വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ തലങ്ങളിലും ഭാരവാഹികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി പുതിയ നേതൃത്വതത്തെ തെരഞ്ഞെടുക്കുന്നതിനാണ് പിരിച്ചുവിടൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകം പിരിച്ചു വിട്ടെങ്കിലും നേതാക്കൾ പഴയപടി തന്നെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ കേരള ഘടകവും പിരിച്ചുവിട്ടിരുന്നു. പിസി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത്. പ്രധാന നേതാക്കളാരും പാർട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP