Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202307Tuesday

വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് അമിത അളവിൽ മദ്യം നൽകിയിട്ടില്ലെന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്: മിശ്ര മദ്യപിച്ചിട്ടുണ്ടെന്ന് കാഴ്ചയിൽ തോന്നിയില്ലെന്നും എയർ ഇന്ത്യ

വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് അമിത അളവിൽ മദ്യം നൽകിയിട്ടില്ലെന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്: മിശ്ര മദ്യപിച്ചിട്ടുണ്ടെന്ന് കാഴ്ചയിൽ തോന്നിയില്ലെന്നും എയർ ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് അമിത അളവിൽ മദ്യം നൽകിയിട്ടില്ലെന്ന് എയർ ഇന്ത്യ. കമ്പനിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. മിശ്ര മദ്യപിച്ചിട്ടുണ്ടെന്ന് കാഴ്ചയിൽ തോന്നിയില്ലെന്നും അതിനാൽത്തന്നെ അയാൾ യാത്ര ചെയ്യുന്നത് സുരക്ഷയെ ബാധിക്കുമെന്നു ജീവനക്കാർ കരുതിയില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷം എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവന ഇറക്കി.

പരാതിപ്പെട്ടതിനെത്തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങൾ ഇവരുടെ സീറ്റ് മാറ്റിക്കൊടുത്തെന്നും പുതിയ വസ്ത്രങ്ങൾ ധരിക്കാൻ നൽകിയെന്നും കൈവശമുള്ള സാമഗ്രികൾ വൃത്തിയാക്കിക്കൊടുത്തുവെന്നും പ്രസ്താവനയിൽ പറയുന്നു. ക്യാബിൻ ക്രൂവിനെയും ഗ്രൗണ്ട് സ്റ്റാഫിനെയും കൗൺസിലിങ്ങിന് വിധേയരാക്കിയശേഷമാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചത്. ഒരു പൈലറ്റിനെയും നാല് ജീവനക്കാരെയും ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്

ശങ്കർ മിശ്രയെ ചോദ്യംചെയ്തപ്പോൾ അദ്ദേഹം ശാന്തനായി, കാര്യങ്ങൾ അറിയില്ലെന്ന നിലപാട് എടുത്തുവെന്നും എയർ ഇന്ത്യ പറയുന്നു. കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്ക് ഡൽഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെത്തുടർന്നു ജോലി നഷ്ടപ്പെട്ടിരുന്നു.

ജനുവരി 4ന് പരാതിക്കാരി പൊലീസിനെ സമീപിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെട്ടു. ചട്ടലംഘനത്തിന് എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. സംഭവമുണ്ടായ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്‌ളൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP