Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202401Friday

രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ വാതിൽ തുറന്നില്ല; ചുമരിൽ പിടിച്ച് വീട്ടിലേക്കുകയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: ഉറക്കത്തിലായിരുന്ന ഭാര്യ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്ന് ചുമരിൽ പിടിച്ച് വീടിനകത്തേക്ക് കയറാൻ ശ്രമിച്ച യുവാവ് പിടിവിട്ട് വീണു മരിച്ചു. ജൊലാർപേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തിൽ മാർക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു(30) രാത്രി വൈകിയാണ് വീട്ടിലെത്തിയത്. കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോൺ ചെയ്തപ്പോൾ എടുത്തതുമില്ല.

ഇതോടെ ചുമരിൽ പിടിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കൈവഴുതി താഴെയ്ക്ക് വീണു. രാത്രിയെപ്പോഴോ ഉറക്കമുണർന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോൺ ചെയ്തപ്പോൾ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭർത്താവിനെ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP