Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തമിഴ്‌നാട്ടിൽ രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിക്കും; ജാഗ്രതാ നിർദ്ദേശം

തമിഴ്‌നാട്ടിൽ രാജ്യാന്തര വിമാന യാത്രക്കാരെ നിരീക്ഷിക്കും; ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചൈനയിലും അമേരിക്കയിലും ഉൾപ്പെടെ കൊറോണ വൈറസിന്റെ വകഭേദമായോ ബിഎഫ് 7 വ്യാപനം ഏറിയ സാഹചര്യത്തിൽ തമിഴ്‌നാട്ടിലെത്തുന്ന അന്താരാഷ്ട്ര വിമാന യാത്രക്കാരെ നിരീക്ഷിക്കാൻ തീരുമാനിച്ചു. രോഗലക്ഷണമുണ്ടെങ്കിൽ തനിച്ച് താമസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

തമിഴ്‌നാട്ടിൽ കൊറോണ വ്യാപനം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് വ്യാഴാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന കൂടിയാലോചന യോഗത്തിലാണ് തീരുമാനം. ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ, ചീഫ് സെക്രട്ടറി ഇറയൻപു തുടങ്ങിയവരും സംബന്ധിച്ചു.

യാത്രക്കാരെ പരിശോധന വിധേയമാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാറിന് കത്തെഴുതിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർമാർക്ക് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP