Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ നിതീഷ് കുമാർ; തേജസ്വി മഹാസഖ്യത്തെ നയിക്കും

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ നിതീഷ് കുമാർ; തേജസ്വി മഹാസഖ്യത്തെ നയിക്കും

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ബിഹാറിൽ 2025ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവാകും മഹാസഖ്യത്തെ നയിക്കുകയെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. മഹാസഖ്യത്തിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം

കഴിഞ്ഞ ദിവസം നളന്ദ സർവകലാശാലയിലെ ചടങ്ങിലും നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന സൂചനകൾ നൽകിയിരുന്നു. നളന്ദ സർവകലാശാലാ വികസനത്തിനായി താനാരംഭിച്ച പദ്ധതികൾ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പൂർത്തീകരിക്കുമെന്നു നിതീഷ് പറഞ്ഞു.

താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെങ്കിലും 2024ൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് എല്ലാവരുടെയും ആവശ്യമെന്നു നിതീഷ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യത്തിനായി ജനതാദൾ (യു) ദേശീയ കൺവൻഷൻ ആഹ്വാനം ചെയ്തിരുന്നു. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാൻ നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം നിതീഷ് അവകാശപ്പെടുന്നില്ലെങ്കിലും ജെഡിയു, ആർജെഡി നേതാക്കൾ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നു പരസ്യമായി വാദിക്കുന്നുണ്ട്. നിതീഷിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആർജെഡിജെഡിയു നേതൃത്വം. ഇക്കാര്യത്തിൽ ധാരണയായാലുടൻ നിതീഷ് ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറി മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP