Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; നിയമനം, കൊളീജിയം ശുപാർശ ചെയ്ത് 75 ദിവസത്തിന് ശേഷം

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; നിയമനം, കൊളീജിയം ശുപാർശ ചെയ്ത് 75 ദിവസത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തെയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. കൊളീജിയം ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായുള്ള വിജ്ഞാപനം പുറത്തിറങ്ങി. ജഡ്ജി നിയമനത്തിലെ കൊളീജിയം ശുപാർശ അംഗീകരിക്കുന്നതിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നതിലെ സുപ്രീംകോടതി വിമർശനം നിലനിൽക്കെയാണ് ഉത്തരവ് പുറത്തിറങ്ങുന്നത്. സെപ്റ്റംബർ 26നാണ് ദീപാങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. 75 ദിവസത്തിന് ശേഷമാണ് വിജ്ഞാപനം പുറത്തിറങ്ങുന്നത്.

അതേസമയം ജഡ്ജി നിയമന വിഷയത്തിൽ സർക്കാരും സുപ്രീം കോടതിയും ഇരു ചേരിയിലാണ്. ഇത് രാഷ്ട്രീയ ആയുധമാക്കാൻ ഉള്ള ശ്രമത്തിലാണ് പ്രതിപക്ഷം. ജുഡീഷ്യറിയെ പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. എന്നാൽ പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വിഷയത്തിൽ സമവായം ഉണ്ടായില്ല. മല്ലികാർജ്ജുൻ ഗർഗെ വിളിച്ച പ്രതിപക്ഷ യോഗത്തിലും ഇക്കാര്യം ചർച്ചയായില്ല.

വിഷയം എങ്ങനെ മുന്നോട്ട് പോകുമെന്ന നിരീക്ഷിച്ച ശേഷം നടപടി കടുപ്പിക്കാമെന്നാണ് ചില പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ജഡ്ജി നിയമന വിഷയത്തിൽ സുപ്രീംകോടതിയും സർക്കാരും തമ്മിൽ വാക്‌പോര് തുടരുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനമുയർത്തുന്ന പ്രതിപക്ഷം, അതിന് ഉദാഹരണമായാണ് കൊളീജിയം വിവാദം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ദിവസം കൊളീജിയം തർക്കത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസും നൽകിയിരുന്നു. കൊളീജിയം നിയമനത്തിനെതിരെ കേന്ദ്രസർക്കാരും ഉപരാഷ്ട്രപതിയും വിമർശനം ഉന്നയിച്ചത് ദൗർഭാഗ്യകരമെന്നും മനീഷ് തിവാരിപറഞ്ഞു. കൊളീജിയം വിവാദം പാർലമെന്റിൽ കാര്യമായി ഉയർത്തി സർക്കാരിനെ വിമർശിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായം ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP