Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളണം; സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്നും സിപിഎം പിബി

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളണം; സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്നും സിപിഎം പിബി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ശരിയായ പാഠം ഉൾക്കൊള്ളാനും സംസ്ഥാനതലങ്ങളിൽ ബിജെപിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിപക്ഷപാർട്ടികൾ പദ്ധതികൾ തയ്യാറാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗുജറാത്തിൽ വൻവിജയം നേടിയ ബിജെപി ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.

മൂന്ന് ദശകമായി ആർഎസ്എസും ബിജെപിയും ചേർന്ന് ഗുജറാത്തിൽ ആഴമേറിയ വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടർച്ചയായ ഏഴാം തവണയും നേടിയ വിജയം. ഹിന്ദുദേശീയ വികാരം ഉയർത്തിക്കാട്ടിയും 'ഗുജറാത്തി അഭിമാനത്തെ'ക്കുറിച്ചുള്ള നാട്യങ്ങൾ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങൾ തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ മറികടന്നത്. ഹിമാചൽപ്രദേശിൽ അധികാരം നിലനിർത്താൻ സർവ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോൺഗ്രസ് വിജയം. ബിജെപിയുടെ ദുർഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിത്.

ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും എല്ലാ പ്രലോഭനങ്ങളും ഉപായങ്ങളും തള്ളിയാണ് ഡൽഹിയിലെ വോട്ടർമാർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ അവരെ പരാജയപ്പെടുത്തിയത്. 15 വർഷമായി ഭരിച്ചുവന്ന കോർപറേഷനാണ് ബിജെപിക്ക് നഷ്ടമായത്. ബിജെപി വൻതോതിൽ പണശക്തിയും വിഭവങ്ങളും കയ്യാളുന്നുണ്ടെങ്കിലും അവരെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് ഹിമാചൽപ്രദേശ്, ഡൽഹി ഫലങ്ങൾ വ്യക്തമാക്കുന്നത്. കൊട്ടിഘോഷിക്കുന്ന മോദിഘടകത്തിന്റെ പരിമിതികളും പ്രകടമായി- പിബി പ്രസ്താവനയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP