Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയന്ത്രണ രേഖയിൽ ചൈനയുടെ ഏകപക്ഷീയ നിയന്ത്രണ ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; അതിർത്തി പ്രശ്‌നങ്ങൾ തുടർന്നാൽ ബന്ധം സാധാരണ നിലയിൽ ആവില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

നിയന്ത്രണ രേഖയിൽ ചൈനയുടെ ഏകപക്ഷീയ നിയന്ത്രണ ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; അതിർത്തി പ്രശ്‌നങ്ങൾ തുടർന്നാൽ ബന്ധം സാധാരണ നിലയിൽ ആവില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: യഥാർഥ നിയന്ത്രണ രേഖയിൽ ഏകപക്ഷീയ നിയന്ത്രണത്തിനുള്ള ചൈനയുടെ ശ്രമങ്ങൾ വെച്ചുപൊറുപ്പില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തിയിലെ പ്രശ്‌നങ്ങൾ ചൈന തുടരുകയോ മറ്റ് രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്താൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ മുന്നോട്ട് നീങ്ങില്ലെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് വിപണിയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങണമെന്ന് സർക്കാർ ക്രൂഡ് ഓയിൽ കമ്പനികൾക്ക് നിർദേശമൊന്നും നൽകിയിട്ടില്ല. ഏറ്റവും മികച്ച ഓപ്ഷൻ ലഭിക്കുന്ന സ്ഥലത്ത് നിന്ന് എണ്ണ വാങ്ങിക്കോളാനാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.

ഇക്കാര്യം പൂർണമായും വിപണിയെ ആശ്രിച്ചിരിക്കുന്നതാണ്. ഇന്ത്യൻ ജനതയുടെ താത്പര്യം മുൻനിർത്തി മാത്രമേ ഇക്കാര്യത്തിൽ സർക്കാർ ഒരു നയം സ്വീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP