Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ; 16 പുതിയ ബില്ലുകളടക്കം 25 ബില്ലുകൾ

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു മുതൽ; 16 പുതിയ ബില്ലുകളടക്കം 25 ബില്ലുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. 16 പുതിയ ബില്ലുകളടക്കം 25 ബില്ലുകൾ അവതരിപ്പിക്കും. 29 വരെയാണ് സമ്മേളനം. 17 സിറ്റിങ്ങുകളിലായി ഇത്രയും ബില്ലുകൾ പാസാക്കാൻ ശ്രമിക്കുമ്പോൾ ചർച്ചകൾക്ക് അവസരമുണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കാനിടയില്ല.

ചൈനയുമായുള്ള അതിർത്തിത്തർക്കം, വിലക്കയറ്റം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നീ വിഷയങ്ങളുയർത്തി കേന്ദ്ര സർക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. ജനസംഖ്യാ നിയന്ത്രണ ബിൽ വേണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടേക്കും. ഇന്നലെ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ, ബഫർസോണിന്റെ പേരിലും മറ്റും നിയന്ത്രണങ്ങൾ വരുന്ന മുഴുവൻ വസ്തുവിനും നഷ്ടപരിഹാരം നൽകാൻ മുൻകാലപ്രാബല്യത്തോടെ നിയമനിർമ്മാണം നടത്തണമെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു.

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ചർച്ച ചെയ്യണമെന്നു കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി, എൻസിപി, ഡിഎംകെ, ജെഡി(യു) തുടങ്ങിയ കക്ഷികളും ഇതിനെ പിന്തുണച്ചു. ന്യൂനപക്ഷ, പട്ടിക, ഗോത്ര വിഭാഗങ്ങൾക്കെതിരായ നടക്കുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യണമെന്ന് മുസ്ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP