Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലിയർപ്പിച്ച് രാജ്യം; ചൈത്യഭൂമിയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തത് ലക്ഷങ്ങൾ

അംബേദ്കറുടെ ചരമവാർഷിക ദിനത്തിൽ സ്മരണാഞ്ജലിയർപ്പിച്ച് രാജ്യം; ചൈത്യഭൂമിയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പങ്കെടുത്തത് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

മുംബൈ: ഡോ. ബി.ആർ.അംബേദ്കറുടെ ചരമവാർഷികദിനത്തിൽ രാജ്യം സ്മരണാഞ്ജലിയർപ്പിച്ചു. ലക്ഷങ്ങളാണ് അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്ന ദാദറിലെ ചൈത്യഭൂമിയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പുരിലെ ദീക്ഷഭൂമിയിലും മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിലും വിപുലമായ ചടങ്ങുകൾ നടന്നു.

ചൈത്യഭൂമിയിലെ സ്മാരകത്തിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരടക്കം ഒട്ടേറെ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.

പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവർ പങ്കെടുത്തു. അംബേദ്കറുടെ പോരാട്ടങ്ങൾ ലക്ഷങ്ങൾക്കു പ്രത്യാശ പകർന്നതായി മോദി പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളോടു പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കാനുള്ള സമയമാണിതെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP