Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുന്നു; ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ പദവി എടുത്തുകളയണമെന്നും ഡി.രാജ

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുന്നു; ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ പദവി എടുത്തുകളയണമെന്നും ഡി.രാജ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ പദവി എടുത്തുകളയണമെന്നും ഡി.രാജ ആവശ്യപ്പെട്ടു.

ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ഫെഡറൽ ഘടനയെ തകർക്കുകയാണ്. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണറുടെ ഓഫീസ് ബിജെപിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയാണ്. ഈ മാസം 29ന് ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാജ്ഭവൻ മാർച്ചുകൾ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജ പറഞ്ഞു.

ജി 20 അധ്യക്ഷ പദവി ഇന്ത്യക്ക് ലഭിച്ചത് ഊഴമനുസരിച്ചാണ്. എന്നാൽ ബിജെപിയും ആർഎസ്എസും മോദിയുടെ നേട്ടമായാണ് ഇതിനെ വിശേഷിപ്പിക്കുന്നതെന്നും രാജ വിമർശിച്ചു.ബിജെപിക്കെതിരെ ജനവികാരം ശക്തമാണ്. ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും.ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിലും ഇത്തവണ ബിജെപി പരാജയം ഏറ്റുവാങ്ങുമെന്നും രാജ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP