Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാരത് ജോഡോ യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം; ആർത്തുവിളിക്കുന്നവർക്ക് ഫ്ളൈയിങ് കിസ്സ് നൽകി രാഹുൽ

ഭാരത് ജോഡോ യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം; ആർത്തുവിളിക്കുന്നവർക്ക് ഫ്ളൈയിങ് കിസ്സ് നൽകി രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: ഭാരത് ജോഡോ യാത്രക്കിടെ വഴിയരികിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയവർക്ക് 'ഫ്ളൈയിങ് കിസ്' നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 'മോദിക്ക് ജയ് വിളിച്ചവരോട് രാഹുൽ എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുന്നതെന്ന് നോക്കൂ' എന്ന കുറിപ്പോടെയാണ് മാധ്യമപ്രവർത്തകനായ അരുൺ കുമാർ സിങ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

റാലി കടന്നുപോകുന്നതിനിടെ മോദി.. മോദി .. എന്ന് ആർത്തുവിളിച്ച സംഘത്തിന് നേരെയാണ് രാഹുൽ ചിരിച്ചുകൊണ്ട് ചുംബനത്തിന്റെ ആംഗ്യംകാട്ടി നടന്നുനീങ്ങിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് ജോഡോ യാത്ര രാജസ്ഥാനിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം.

അഗർ-മാൾവ ജില്ലയിൽ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം. മോദി ആരാധകരുടെ ശബ്ദം ഉയർന്നുകേൾക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ആദ്യം മോദി, മോദിയെന്ന് ആർത്തുവിളിക്കുന്നവർക്ക് നേരെ കൈവീശിക്കാണിച്ച ശേഷം ഒപ്പമുണ്ടായിരുന്ന അനുയായികളേയും കൈവീശിക്കാണിക്കാൻ രാഹുൽ പ്രേരിപ്പിച്ചു. ആർപ്പുവിളികൾ ഉയർത്തുന്നവരേയും രാഹുൽ പ്രോത്സാഹിപ്പിച്ചു. പിന്നാലെ, ആർത്തുവിളിക്കുന്നവർക്ക് ഫ്ളൈയിങ് കിസ്സ് നൽകി രാഹുൽ നടന്നുനീങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP