Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്റെ 20കളുടെ തുടക്കത്തിൽ ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു; സംഗീതത്തോടുള്ള എന്റെ ഇഷ്ടം ഇപ്പോഴുമുണ്ട്'; തുറന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

'എന്റെ 20കളുടെ തുടക്കത്തിൽ ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു; സംഗീതത്തോടുള്ള എന്റെ ഇഷ്ടം ഇപ്പോഴുമുണ്ട്'; തുറന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

മറുനാടൻ മലയാളി ബ്യൂറോ

ഗോവ: സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. പുരോഗനാത്മകമായ ഒട്ടേറെ വിധികൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് സംഭാവന ചെയ്ത ന്യായാധിപനാണ് അദ്ദേഹം. ഇപ്പോഴിതാ സംഗീതപ്രേമിയായ താൻ യൗവനത്തിന്റെ തുടക്കത്തിൽ പാർട് ടൈം റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദ്രചൂഡ്.

20-ാമത്തെ വയസിൽ ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായിരുന്ന ചന്ദ്രചൂഡ് നിരവധി ജനപ്രിയ പരിപാടികളും അവതരിപ്പിച്ചിരുന്നു. മൂൺലൈറ്റിങ് ആയാണ് ചന്ദ്രചൂഡ് ജോലി ചെയ്തിരുന്നത്. ഒരു സ്ഥാപനത്തിലെ സ്ഥിരജോലിക്കൊപ്പം മറ്റൊരിടത്തും ജോലി ചെയ്യുന്നതിനെയാണ് മൂൺലൈനറ്റിങ് എന്നു പറയുന്നത്.

ഗോവയിൽ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ്' തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഇക്കാലയളവിൽ അദ്ദേഹം കോടതിയിലും പോയിരുന്നു.

പ്ലെ വിത്ത് കൂൾ, ഡേറ്റ് വിത്ത് യു, സൺഡെ റിക്വസ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്ന കാര്യവും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇക്കാര്യം അധികം പേർക്കും അറിയില്ല. ഗോവയിൽ ഒരു പരിപാടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ മനസ് തുറക്കൽ. ഒരുകൂട്ടം അഭിഭാഷകരുടെ സംഗീതം കേട്ടു കഴിഞ്ഞ ശേഷം താനിപ്പോഴും പതിവായി വീട്ടിൽ സംഗീതം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ''സംഗീതത്തോടുള്ള പ്രണയം അവസാനിച്ചിട്ടില്ല. കോടതിയിൽ അഭിഭാഷകരുമായുള്ള സംഗീത പരിപാടി(തീർച്ചയായും അത് കാതുകൾക്ക് ഇമ്പമുള്ളതല്ല) കഴിഞ്ഞ് വീട്ടിലെത്തി കാതിനിമ്പമായ സംഗീതം കേൾക്കാറുണ്ട്. എല്ലാ ദിവസവും?''-എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ബാർ ആൻഡ് ബെഞ്ചിന്റെ ട്വിറ്റർ പേജിലാണ് ഈ വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സംരംഭമായ ഇന്ത്യ ഇന്റർനാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ആദ്യ അക്കാദമിക് സെഷൻ ഗോവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിൽ, വിദ്യാർത്ഥികളോട് എപ്പോഴും അന്വേഷണാത്മകരായിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ''നിങ്ങളെത്തന്നെ അറിയാനുള്ള ശ്രമം. നിങ്ങളെത്തന്നെ അറിയാനുള്ള അന്വേഷണം തുടരണം. ആ അന്വേഷണം നേരത്തെ തുടങ്ങണം. നിങ്ങളുടെ ആത്മാവിനായി നല്ലത് അന്വേഷിക്കുകയും മനസ്സിനെ മനസ്സിലാക്കുകയും ചെയ്യുക?'' -എന്നായിരുന്നു വിദ്യാർത്ഥികൾക്ക് ചീഫ് ജസ്റ്റിസിന്റെ ഉപദേശം.

നവംബർ 9നാണ് ഇന്ത്യയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്തത്. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ഡി.വൈ ചന്ദ്രചൂഡ്.അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ.ചന്ദ്രചൂഡ്, 2016 മെയ്‌ 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.

അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. വ്യക്തിയുടെ സ്വകാര്യത, പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, സ്വവർഗാനുരാഗികളുടെ അവകാശം തുടങ്ങിയവ സ്ഥാപിച്ചുറപ്പിച്ച് അദ്ദേഹം വിധികളെഴുതിയിട്ടുണ്ട്.അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്ര നിർമ്മാണമാകാമെന്നു വിധിച്ചത് ജസ്റ്റിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP