Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരുക്ക്

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് വാഹനങ്ങളിൽ ഇടിച്ച് രണ്ട് മരണം; ആറ് പേർക്ക് പരുക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസിടിച്ച് അപകടം. ബസ് ഡ്രൈവറുൾപ്പെടെ രണ്ട് പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. ബസിൽ വച്ചുതന്നെ ഡ്രൈവർ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സിറ്റി മെട്രോ ബസിൽ വർഷങ്ങളായി ജോലി ചെയ്യുന്നയാളായിരുന്നു ഹർദേവ് പാൽ.

ഗൊഹൽപുർ പൊലീസ് സ്റ്റേഷൻ പരിസരത്തുവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നും സമീപത്തുണ്ടായിരുന്ന ബൈക്കിലും മറ്റുവാഹനങ്ങളിലും ഇടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് സീറ്റിൽ കുഴഞ്ഞുവീണ ഡ്രൈവർ ഹർദേവ് പാലിനെയും (60) പരുക്കേറ്റവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP