Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അദ്ധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധം; നിതീഷ് കുമാറിന്റെ റാലി അലങ്കോലമായി; പരസ്പരം കസേരയെറിഞ്ഞ് ഉദ്യോഗാർഥികളും ജെഡിയു പ്രവർത്തകരും

അദ്ധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിൽ പ്രതിഷേധം; നിതീഷ് കുമാറിന്റെ റാലി അലങ്കോലമായി; പരസ്പരം കസേരയെറിഞ്ഞ് ഉദ്യോഗാർഥികളും ജെഡിയു പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തിരഞ്ഞെടുപ്പു റാലി അലങ്കോലമാക്കി ഉദ്യോഗാർഥികൾ. ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കുഡ്‌നി നിയമസഭാ മണ്ഡലത്തിലെ പ്രചരണ യോഗത്തിൽ നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. അദ്ധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിലാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്.

മുദ്രാവാക്യം മുഴക്കിയ ഉദ്യോഗാർഥികൾക്കു നേരെ ജനതാദൾ (യു) പ്രവർത്തകൾ കസേരകളെറിഞ്ഞു. ഉദ്യോഗാർഥികളും കസേരകളെടുത്തു തിരിച്ചെറിഞ്ഞു. അക്രമത്തിനു പിന്നിൽ ബിജെപിയാണെന്നു ജെഡിയു പ്രവർത്തകർ ആരോപിച്ചു. ഡിസംബർ അഞ്ചിനാണ് കുഡ്‌നി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ജെഡിയു സ്ഥാനാർത്ഥി മനോജ് സിങ് ഖുശ്വാഹയും ബിജെപി സ്ഥാനാർത്ഥി കേദാർ പ്രസാദ് ഗുപ്തയും തമ്മിലാണു മത്സരം ഫലപ്രഖ്യാപനം എട്ടിനുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP