Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; 60 ശതമാനത്തിലേറെ പോളിങ്ങെന്നു പ്രാഥമിക റിപ്പോർട്ട്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്; 60 ശതമാനത്തിലേറെ പോളിങ്ങെന്നു പ്രാഥമിക റിപ്പോർട്ട്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 60 ശതമാനത്തിലേറെ പോളിങ്ങെന്നു പ്രാഥമിക റിപ്പോർട്ട്. അവസാന കണക്കു വരുമ്പോൾ വ്യത്യാസമുണ്ടായേക്കും. ഗ്രാമപ്രദേശങ്ങളിൽ പോളിങ് ശക്തമായിരുന്നെങ്കിലും നഗരങ്ങളിൽ മന്ദഗതിയിലായിരുന്നു. ഗുജറാത്ത് മുന്മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ടിൽ വോട്ടു രേഖപ്പെടുത്തി. കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ, മധ്യപ്രദേശ് ഗവർണർ മങ്കുഭായ് പട്ടേൽ എന്നിവരടക്കമുള്ള പ്രമുഖരും വോട്ടു ചെയ്തു.

കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അക്രമികൾ തന്റെ വാഹനം തകർത്തതായി നവ്സാരിയിലെ വൻസ്ഡയിൽ ബിജെപി സ്ഥാനാർത്ഥി പീയൂഷ് ഭായ് പട്ടേൽ പരാതിപ്പെട്ടു. 89 സീറ്റുകളിലായി 788 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 27 വർഷമായി ഭരണത്തിലുള്ള ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും വെല്ലുവിളിയായി ആം ആദ്മി പാർട്ടി രംഗത്തുണ്ട്. ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുധൻ ഗഢ്വി അടക്കം പ്രമുഖർ ആദ്യഘട്ടത്തിൽ മത്സരിക്കുന്നുണ്ട്. കച്ച്‌സൗരാഷ്ട്ര മേഖലകളിലും ദക്ഷിണ ഗുജറാത്തിലുമായിരുന്നു ആദ്യഘട്ടം പോളിങ്.

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ 51 കിലോമീറ്റർ റോഡ് ഷോ നടത്തി. ഗുജറാത്ത് രാമഭക്തരുടെ നാടാണെന്നും താൻ രാവണനാണെന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ പരാമർശം അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP