Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മധ്യപ്രദേശിലെ ബാങ്കിൽ വൻ കവർച്ച; മൂന്നര ലക്ഷം രൂപയും അഞ്ചു കോടിയുടെ സ്വർണവും കൊള്ളയടിച്ചു

മധ്യപ്രദേശിലെ ബാങ്കിൽ വൻ കവർച്ച; മൂന്നര ലക്ഷം രൂപയും അഞ്ചു കോടിയുടെ സ്വർണവും കൊള്ളയടിച്ചു

ന്യൂസ് ഡെസ്‌ക്‌

ഭോപാൽ: മധ്യപ്രദേശിലെ കട്‌നി ജില്ലയിൽ സ്വർണവായ്പ നൽകുന്ന ബാങ്കിൽ വൻ കവർച്ച. അഞ്ചു കോടിയോളം രൂപയുടെ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു. ശനിയാഴ്ചയാണ് ബൈക്കുകളിലെത്തിയ മുഖംമൂടിധാരികളായ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചത്.

ബാർഗവൻ ഏരിയയിലെ ബാങ്കിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. 25നും 30നും ഇടയിൽ പ്രായം തോന്നുന്ന കവർച്ചക്കാർ ബിഹാർ സ്വദേശികളാണെന്നും അവിടെ ക്രിമിനൽ കേസുള്ളവരാണെന്നും കട്നി എസ്‌പി എസ്.കെ. ജെയിൻ വ്യക്തമാക്കി. അതേസമയം, എട്ടു കോടി രൂപ വിലവരുന്ന 16 കിലോ സ്വർണം കവർന്നതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP