Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളർന്നതെന്ന് പ്രധാനമന്ത്രി; നരേന്ദ്ര മോദി 'നുണകളുടെ സർദാർ' എന്ന് തിരിച്ചടിച്ച് ഖർഗെ; ഗുജറാത്തിൽ പ്രചാരണം അന്തിമ ഘട്ടത്തിൽ

കോൺഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളർന്നതെന്ന് പ്രധാനമന്ത്രി; നരേന്ദ്ര മോദി 'നുണകളുടെ സർദാർ' എന്ന് തിരിച്ചടിച്ച് ഖർഗെ; ഗുജറാത്തിൽ പ്രചാരണം അന്തിമ ഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് കാലത്ത് ഭീകരതയും അഴിമതിയുമാണു വളർന്നതെന്ന് സൂറത്തിൽ നരേന്ദ്ര മോദി വിമർശിച്ചു. കോൺഗ്രസ് 70 വർഷക്കാലം സജീവമായിരുന്നതിനാലാണു ജനാധിപത്യം നിലനിന്നതെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മറുപടി നൽകി.

ഭരണത്തുടർച്ച ഉറപ്പിച്ചാണു മോദി റാലികളെ അഭിസംബോധന ചെയ്യുന്നത്. കോൺഗ്രസ് കാലത്ത് വളർന്ന ഭീകരതയും അഴിമതിയും ഇല്ലാതാക്കിയത് ബിജെപി അധികാരത്തിലേറിയ ശേഷമാണെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'നുണകളുടെ സർദാർ' ആണ്. ദലിതനും പാവപ്പെട്ടവരിൽ പാവപ്പെട്ടവനുമായ താൻ തൊട്ടുകൂടാത്തവനാണെന്നും ഖർഗെ പ്രതികരിച്ചു. മോദി വിൽക്കുന്ന ചായ കുടിക്കാൻ ആളുണ്ട്. ഞാൻ തൊട്ട വെള്ളം പോലും കുടിക്കാത്തവരുണ്ടായിരുന്നുവെന്നു വഡോദരയ്ക്കു സമീപം കോൺഗ്രസ് യോഗത്തിൽ ഖർഗെ പറഞ്ഞു.

ആളുകളുടെ സഹതാപം പിടിച്ചു പറ്റാൻ നിരന്തരം ദാരിദ്ര്യം പറയുന്ന മോദി ജനങ്ങൾ വിഡ്ഢികളല്ലെന്നു മനസിലാക്കണം. മോദിക്കു തക്ക മറുപടി നൽകിയാണു ഖർഗെ ദിദിയപ്പാടയിൽ ജനസഭയെ അഭിസംബോധന ചെയ്തത്. കോൺഗ്രസ് ജനാധിപത്യത്തെ സംരക്ഷിക്കുന്ന പാർട്ടിയാണ്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണു മോദി നൽകുന്നത്. വോട്ടിനു വേണ്ടി അംബേദ്കറെ നമിക്കുകയും ഗാന്ധിജിയെ വാഴ്‌ത്തുകയും ചെയ്യുന്നു എന്നും ഖർഗെ പറഞ്ഞു.

ദേശീയ നേതൃത്വത്തെ ഇറക്കി ബിജെപിയും കോൺഗ്രസും എഎപിയും പ്രചാരണം കടുപ്പിച്ചു. ഗുജറാത്ത് പ്രചാരണം അവസാന മണിക്കൂറുകളിലേക്കു കടന്നതോടെ പരസ്പരം കടന്നാക്രമിക്കുകയാണ് നേതാക്കൾ. ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും എഎപിയെ ജനം സ്വീകരിക്കുമെന്നു സൂറത്തിലെ റാലിയെ അഭിസംബോധന ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP