Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെന്നൈയിൽ കൊള്ളയടിച്ച ഒന്നര കോടിയുടെ സ്വർണം പിടിച്ചെടുത്തു; അസം സ്വദേശികളായ മൂന്ന് ബാലന്മാർ അറസ്റ്റിൽ

ചെന്നൈയിൽ കൊള്ളയടിച്ച ഒന്നര കോടിയുടെ സ്വർണം പിടിച്ചെടുത്തു; അസം സ്വദേശികളായ മൂന്ന് ബാലന്മാർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെന്നൈ താംബരത്ത് നടന്ന ജൂവലറി മോഷണക്കേസിൽ അസം സ്വദേശികളായ മൂന്ന് ബാലന്മാർ അറസ്റ്റിൽ. ഇവരിൽനിന്ന് 1.50 കോടി രൂപയുടെ സ്വർണ- വജ്രാഭരണങ്ങൾ പിടിച്ചെടുത്തു.

താംബരം സേലയൂർ ഗൗരിവാക്കം വേളാച്ചേരി മെയിൻ റോഡിലെ 'ബ്ലൂ സ്റ്റോൺ' എന്ന ജൂവലറിയിലാണ് കൊള്ള നടന്നത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ ജൂവലറി മാനേജർ ജഗതീശന്റെ മൊബൈൽ ഫോണിൽ അലാറം മുഴങ്ങി. തുടർന്ന് ജഗദീശനും ജീവനക്കാരും ജൂവലറിയിലെത്തി പരിശോധിച്ചു. കൊള്ള നടന്നതായി മനസ്സിലാക്കിയ ജഗദീശൻ പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ജൂവലറി കെട്ടിടത്തിന്റെ മുകളിൽനിന്ന് ലിഫ്റ്റ് കണക്ഷൻ ലൈനിലെ പൈപ്പിലൂടെ ഇറങ്ങിയാണ് പ്രതികൾ ജൂവലറിയിൽ മോഷണം നടത്തിയത്. ഷോക്കേസുകളിലും മറ്റുമായി വെച്ചിരുന്ന സ്വർണമാണ് മോഷ്ടിച്ചത്. ലോക്കറുകളിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണം സൂക്ഷിച്ചിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളുമായാണ് പ്രതികൾ രക്ഷപ്പെട്ടത്.

സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസ് പ്രതികൾ ധരിച്ചിരുന്ന ടീഷർട്ടുകൾ തിരിച്ചറിഞ്ഞ് മൂന്നു മണിക്കൂറിനകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജൂവലറിയുടെ മുൻവശത്തെ ശീതളപാനീയ കടയിലാണ് 18 വയസ്സിന് താഴെയുള്ള മൂവരും ജോലിചെയ്തിരുന്നത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP