Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202328Tuesday

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഏഴ് മുതൽ; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ ഭരണപക്ഷവും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷവും

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഏഴ് മുതൽ; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാൻ ഭരണപക്ഷവും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഏഴ് മുതൽ 29 വരെ ചേരും. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകൾ ഉണ്ടാകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്ജോഷി അറിയിച്ചു. കോവിഡ് വെല്ലുവിളികളെ അതിജീവിച്ച സാഹചര്യത്തിൽ ശീതകാലസമ്മേളനത്തിൽ കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകാനിടയില്ല. ആദ്യദിനത്തിൽ അന്തരിച്ച സിറ്റിങ്ങ് എംപിമാർക്ക് സ്മരണാഞ്ജലി അർപ്പിക്കും.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുടെ രാജ്യസഭാഅദ്ധ്യക്ഷനെന്ന നിലയിലുള്ള ആദ്യ സമ്മേളനമാകും ഇത്. നിരവധി സുപ്രധാനബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. എന്നാൽ, ജനകീയപ്രശ്നങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങും. ഇതോടെ, ശീതകാല സമ്മേളനം ചടുലമാകുമെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP