Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ എത്തിയത് ഗർഭാശയ രോഗചികിൽസക്ക്; യുവതിയുടെ രണ്ടു വൃക്കകളും നീക്കം ചെയ്തു; ഡോക്ടർ ഒളിവിൽ; പകരം ഡോക്ടറുടെ വൃക്ക വേണമെന്ന് യുവതി

ആശുപത്രിയിൽ എത്തിയത് ഗർഭാശയ രോഗചികിൽസക്ക്; യുവതിയുടെ രണ്ടു വൃക്കകളും നീക്കം ചെയ്തു; ഡോക്ടർ ഒളിവിൽ; പകരം ഡോക്ടറുടെ വൃക്ക വേണമെന്ന് യുവതി

ന്യൂസ് ഡെസ്‌ക്‌

പട്‌ന: ഗർഭാശയ രോഗചികിൽസയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടു വൃക്കകളും ഡോക്ടർ നീക്കം ചെയ്തു. മുസഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതാ ദേവി (38)യാണ് തട്ടിപ്പിനിരയായത്. സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയെ കബളിപ്പിച്ചു വൃക്ക നീക്കം ചെയ്തത്.

മുസഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. വൃക്ക തട്ടിപ്പു വെളിപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയി.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു യുവതിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് വൃക്കകൾ നീക്കം ചെയ്തതായി കണ്ടെത്തിയത്. കുറ്റവാളിയായ ഡോക്ടറെ ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP