Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

വഞ്ചനാ കേസ് റദ്ദാക്കണം; ആവശ്യവുമായി സണ്ണി ലിയോൺ ഹൈക്കോടതിയിൽ

വഞ്ചനാ കേസ് റദ്ദാക്കണം; ആവശ്യവുമായി സണ്ണി ലിയോൺ ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണി ലിയോൺ ഹൈക്കോടതിയിൽ. പണം വാങ്ങിയ ശേഷം സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് എറണാകുളം സ്വദേശി ഷിയാസ് നൽകിയ കേസിനെതിരെയാണ് ഹർജി. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താൻ 2016 മുതൽ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

2016ലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ കുറ്റങ്ങളാണ് നടിക്കെതിരെ ചുമത്തിയത്. സണ്ണി ലിയോണയാണ് ഒന്നാം പ്രതി. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബറും മാനേജർ സണ്ണി രജനിയുമാണ് മറ്റു പ്രതികൾ.

പല തവണയായി മാനേജർ മുഖേന പണം കൈപ്പറ്റിയ ശേഷം 2019 ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോൺ പിന്മാറിയെന്നാണു ഷിയാസിന്റെ പരാതിയിൽ പറയുന്നത്. നടിയും മറ്റുള്ളവരും ചോദ്യംചെയ്യലിനു വിധേയരായി. പിന്നീട് ഇവർ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP