Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിൽ ഉരുൾപൊട്ടൽ; ഒരാൾ മരിച്ചു

ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിൽ ഉരുൾപൊട്ടൽ; ഒരാൾ  മരിച്ചു

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിലെ ജലവൈദ്യുത നിലയത്തിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. കിഷ്ത്വാർ ജില്ലയിലെ റാത്ലെ ജലവൈദ്യുത നിലയത്തിലാണ് ഉരുൾ പൊട്ടിയത്. ആറ് പേർ ഇവിടെ പെട്ട് കിടക്കുന്നതായും സൂചനയുണ്ട്.

ഉരുൾപൊട്ടൽ സമയത്ത് പ്രദേശത്ത് ഉണ്ടായ നാല് പേരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഒരാൾ മരിച്ചു. തുടർന്ന് രക്ഷാ പ്രവർത്തനത്തിന് എത്തിയ ആറ് പേർ ടണലിന് ഉള്ളിലേക്ക് പോകുകയായിരുന്നു. ഇവർ അവിടെ പെട്ട് കിടക്കുകയാണെന്നാണ് വിവരം. ടണലിൽ പെട്ടുകിടക്കുന്നവർക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ഉദ്യോഗസ്ഥർ ഇവിടെ എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP