Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടുജോലിക്കെത്തിയത് ഒന്നര മാസം മുമ്പ്; 25 ലക്ഷം രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി വേലക്കാരായ ദമ്പതികൾ കടന്നു: മോഷണം നടത്തിയത് വീട്ടുടമസഥന്റെ കുട്ടിയെ മുറിയിൽ കെട്ടിയിട്ട ശേഷം

വീട്ടുജോലിക്കെത്തിയത് ഒന്നര മാസം മുമ്പ്; 25 ലക്ഷം രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി വേലക്കാരായ ദമ്പതികൾ കടന്നു: മോഷണം നടത്തിയത് വീട്ടുടമസഥന്റെ കുട്ടിയെ മുറിയിൽ കെട്ടിയിട്ട ശേഷം

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ജോലി ചെയ്ത വീട്ടിൽ നിന്നും 25 ലക്ഷം രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി വീട്ടുജോലിക്കാരായ ദമ്പതികൾ മുങ്ങി. വീട്ടുടമയുടെ കുട്ടിയെ കെട്ടിയിട്ട ശേഷം മോഷണം നടത്തി മുങ്ങിയ ഇരുവർക്കുമായി ഗുജറാത്ത് പൊലീസ് തിരച്ചിൽ വ്യാപകമാക്കി. കെട്ടിടനിർമ്മാതാവായ പ്രഭാത് സിന്ധവിന്റെ രാജ്‌കോട്ടിലെ വീട്ടിൽ നിന്നാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് വേലക്കാരായ ദമ്പതികൾ കടന്നു കളഞ്ഞത്. പ്രഭാത് സിന്ധവും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇരുവരും കുട്ടിയെ കെട്ടിയിട്ട ശേഷം മോഷണം നടത്തി കടന്നു കളഞ്ഞത്.

വീട്ടുജോലിക്കായി നിയമിച്ചിരുന്ന അനിൽ നേപ്പാളി, ഇയാളുടെ ഭാര്യ, കവർച്ചയ്ക്ക് കൂട്ടുനിന്ന രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് പൊലീസ് തിരയുന്നത്. ബുധനാഴ്ച സിന്ധവും ഭാര്യയും അഹമ്മദാബാദിൽ പോയ സമയത്താണ് മോഷണം നടന്നത്. വീടിന്റെ മൂന്നാം നിലയിലുള്ള തന്റെ കിടപ്പുമുറിയിലേക്ക് കടന്നുവന്ന അനിൽ നേപ്പാളിയും സുഹൃത്തുക്കളും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുട്ടി പറഞ്ഞു. പണമിരിക്കുന്ന മുറി കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടതായും സിന്ധവിന്റെ മകൻ ജാഷ് പൊലീസിന് മൊഴി നൽകി.

പണവും ആഭരണങ്ങളുമിരിക്കുന്ന സ്ഥലത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ തന്നെ കെട്ടിയിടുകയും വായ തുണി കൊണ്ട് പൊത്തുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. ഇതിനു ശേഷം കവർച്ച നടത്തി ഇരുവരും കടന്നു കളഞ്ഞു. അതേസമയം അഹമ്മദാബാദിൽ പോയ ദമ്പതികൾ ജാഷിനേയോ അനിൽ നേപ്പാളിയേയോ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സിന്ധവ് തന്റെ സഹോദരൻ ജയേഷ് സിന്ധവിനെ വിവരമറിയിച്ചു. ജാഷിനെ തിരഞ്ഞെത്തിയ ജയേഷാണ് കെട്ടിയിട്ടനിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ജയേഷ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഒന്നരമാസം മുമ്പാണ് അനിൽ നേപ്പാളിയും ഭാര്യയും പ്രഭാത് സിന്ധവിന്റെ വീട്ടിൽ ജോലിക്കെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിൽ തന്നെ ഇവർക്ക് താമസസൗകര്യവും നൽകിയിരുന്നു. എന്നാൽ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം മോഷണം നടത്തി ഇരുവരും മുങ്ങുകയായിരുന്നു. അനിൽ നേപ്പാളിക്കും കൂട്ടുപ്രതികൾക്കുമായി പല സംഘങ്ങളായി പൊലീസ് തിരച്ചിൽ നടത്തുമെന്നും പ്രതികളുടെ ചിത്രം അയൽ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണർ സുധീർ ദേശായി അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP