Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാമ്പത്തികമായി വളർച്ച നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാമ്പത്തിക അസമത്വം ആശങ്കജനകം; പട്ടിണിയും തൊഴിലില്ലായ്മയും ഇന്നത്തെ ലോകത്തെ പിശാച്; ആർ എസ് എസും തുറന്നു പറയുന്നു; ദത്താത്രെയ ഹൊസബലെ ചില വസ്തുകൾ ചർച്ചയാക്കുമ്പോൾ

സാമ്പത്തികമായി വളർച്ച നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാമ്പത്തിക അസമത്വം ആശങ്കജനകം; പട്ടിണിയും തൊഴിലില്ലായ്മയും ഇന്നത്തെ ലോകത്തെ പിശാച്; ആർ എസ് എസും തുറന്നു പറയുന്നു; ദത്താത്രെയ ഹൊസബലെ ചില വസ്തുകൾ ചർച്ചയാക്കുമ്പോൾ

സ്വന്തം ലേഖകൻ

മുംബൈ: സാമ്പത്തികമായി വളർച്ച നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാമ്പത്തിക അസമത്വം ആശങ്കജനകമാണെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രെയ ഹൊസബലെ. പട്ടിണിയും തൊഴിലില്ലായ്മയും ഇന്നത്തെ ലോകത്തെ പിശാചാണെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസിലെ രണ്ടാമനാണ് ദത്താത്രെയെ. അതുകൊണ്ട് തന്നെ ഈ വാക്കുകൾ പരിവാർ സംഘടനകളുടേത് കൂടിയാണെന്ന വിലയിരുത്തൽ സജീവമാണ്.

രാജ്യത്ത് സാമ്പത്തിക അസമത്വം സംബന്ധിച്ചും തൊഴില്ലായ്മയയും പട്ടിണിയും സംബന്ധിച്ചും പ്രധാനമന്ത്രിയുടേയും ബിജെപി സർക്കാരിന്റെ അവകാശവാദങ്ങളെ തള്ളുന്ന പ്രസ്താവനയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിലെ അധികാര കേന്ദ്രമാണ് ദത്താത്രെയ. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിൽ ആളോഹരി വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ ദുഃഖകരമാണെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.

'ലോകത്തിലെ ഏറ്റവും മികച്ച ആറ് സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് ഇടംപിടിക്കാൻ സാധിച്ചെങ്കിലും എല്ലാം ശരിയായെന്ന് നമുക്ക് പറയാൻ സാധിക്കില്ല. രാജ്യത്തെ സമ്പത്തിന്റെ 20 ശതമാനവും കൈവശംവെക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണ്. അതേ സമയം തന്നെ 50 ശതമാനം പേരുടെ പക്കൽ സമ്പത്തിന്റെ 13 ശതമാനം മാത്രമാണ്. ഈ സാമ്പത്തിക അസമത്വത്തിനെതിരെ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്' ദത്താത്രെയ ഹൊസബലെ പറഞ്ഞു. ആർഎസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിൽ താമസിക്കുന്ന 20 കോടിയിലധികം ആളുകൾ ദാരിദ്രരേഖയ്ക്ക് താഴെയാണ്. 23 കോടിയോളം ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയാണ്. വളരെ വിഷമകരമായ തൊഴിലില്ലായ്മ നിരക്കാണ് നിലവിലുള്ളത്' അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും ശുദ്ധജലവും പോഷകാഹാരവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്നില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷത്തിന്റെ പ്രധാന കാരണം ദാരിദ്ര്യമാണെന്നും ആർഎസ്എസ് നേതാവ് കൂട്ടിച്ചേർത്തു.

ഒരിക്കൽ തകർന്നടിഞ്ഞയിടത്ത് നിന്ന് സാഹചര്യം തരണം ചെയ്യാൻ കഴിഞ്ഞ ജപ്പാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നാം ദേശസ്‌നേഹവും സമൂഹത്തോടുള്ള സ്‌നേഹവും കഠിനാധ്വാനവും പഠിക്കേണ്ടതുണ്ട്. ഒരു ജോലിയും ചെറുതോ വലുതോ അല്ലെന്ന് ജനങ്ങളെ ബോധവാന്മാരാക്കണമെന്ന് ഹൊസബലെ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP