Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകൾ ഒഴുക്കിൽപ്പെട്ടു; മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു: അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ

തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകൾ ഒഴുക്കിൽപ്പെട്ടു; മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു: അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ

സ്വന്തം ലേഖകൻ

ബെംഗളൂരു: കർണാടകത്തിലെ കൊപ്പാൾ ജില്ലയിൽ തോട്ടിലെ പാലം കടക്കുന്നതിനിടെ നാലു സ്ത്രീകൾ ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്ന് പേർ മരിച്ചു. മരിച്ച മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സങ്കനൂർ സ്വദേശികളായ ഗിരിജ മാലി പാട്ടീൽ (28), ഭുവനേശ്വരി പാട്ടീൽ (32), രേഖ പാട്ടീൽ (40), വീണ മാലി പാട്ടീൽ (22) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

കൂടെയുണ്ടായിരുന്ന മറ്റു രണ്ടു സ്ത്രീകളും ഒഴുക്കിൽപ്പെട്ടെങ്കിലും കുറ്റിച്ചെടികളിൽ പിടിച്ച് രക്ഷപ്പെട്ടു. പ്രദേശവാസികൾ ഇവരെ കരയ്‌ക്കെത്തിച്ചു. സ്ത്രീകൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ശക്തമായ മഴയിൽ തോട്ടിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങി പാലത്തിന് മുകളിലൂടെ ഒഴുകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാണ് അപകടത്തിനിടയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP